'ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞുപോകും': രജനീകാന്തിനെ പരിഹസിച്ച് ശിവൻകുട്ടി

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവരുമുണ്ട്
വി ശിവൻകുട്ടി/ ഫെയ്സ്ബുക്ക്, രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ ഫയൽ ചിത്രം
വി ശിവൻകുട്ടി/ ഫെയ്സ്ബുക്ക്, രജനീകാന്ത് യോ​ഗിയുടെ കാൽതൊട്ട് വണങ്ങുന്നു/ ഫയൽ ചിത്രം

ത്തർപ്രദേശ് സന്ദർശനത്തിനിടെ സൂപ്പർതാരം രജനീകാന്ത് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങിയത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ രജനീകാന്തിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. 

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്... എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും- എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജയിലര്‍, ഹുകും എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് പോസ്റ്റ്. 

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മുതിര്‍ന്നവരെ വണങ്ങുന്നതില്‍ തെറ്റില്ലെന്നും പക്ഷേ രജിനിയെ പോലെയൊരാള്‍ യോ​ഗിയെ വണങ്ങേണ്ടതില്ല എന്നാണ് ചിലർ കുറിക്കുന്നത്. അതിനിടെ ശിവൻകുട്ടിയെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവരുമുണ്ട്. 

ഹിമാലയ യാത്രയ്ക്ക് ശേഷമാണ് രജനീകാന്ത് ഉത്തർപ്രദേശിൽ എത്തിയത്. ലഖ്നൗവിലെ യോ​ഗിയുടെ വീട്ടിൽ എത്തിയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. രജനീകാന്തിനൊപ്പം ഭാര്യ ലതയുമുണ്ടായിരുന്നു. യോ​ഗിയ്ക്കൊപ്പം അദ്ദേഹം ജയിലർ സിനിമ കാണുകയും ചെയ്തിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com