'അച്ഛൻ എന്നും കൂടെ ഉണ്ടാവണം'; കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്‌ത് മകൻ

രാഹുൽ ടാറ്റു ചെയ്യുന്ന വിഡിയോ 
സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്‌ത് രാഹുൽ/ യൂട്യൂബ് വിഡിയോ സ്ക്രീൻഷോട്ട്
സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്‌ത് രാഹുൽ/ യൂട്യൂബ് വിഡിയോ സ്ക്രീൻഷോട്ട്

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്‌തു മകൻ രാഹുൽ. ചിത്രത്തിനൊപ്പം 'നൗ ആന്റ് ഫോർഎവർ' ( ഇപ്പോഴും എപ്പോഴും) എന്ന് എഴുതിയിട്ടുണ്ട്. അച്ഛൻ എന്നും കൂടെയുണ്ടാവണം എന്ന തോന്നലിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്. ഭാര്യ രേണുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുൽ ടാറ്റു ചെയ്യുന്ന വിഡിയോ പങ്കുവെച്ചത്. 

സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. കൈക്കുഞ്ഞായിരുന്ന രാഹുലിനെയും കൊണ്ടായിരുന്നു സുധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നത്. അച്ഛന്റെ ദുഖത്തിലും സന്തോഷത്തിലും കൂടെയുണ്ടായിരുന്ന മകൻ. രണ്ടാമത് വിവാഹം ചെയ്‌തപ്പോൾ രാഹുലിനെ സ്വന്തം മകനെ പോലെയാണ് രേണു നോക്കിയിരുന്നതെന്നും ഒരിക്കൽ സുധി പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തിൽ ഒരു മകൻ കൂടി സുധിക്കുണ്ട്. സുധിയുടെ അപ്രതീക്ഷിത വേർപാടിൽ നിന്ന് ഇന്നും കുടുംബം കരകയറിയിട്ടില്ല. 

ജൂൺ അഞ്ചിനായിരുന്നു കൊല്ലം സുധി, ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിലെ പരിപാടിക്ക് ശേഷം എറണാകുളത്തേക്ക് വരുന്നതിനിടെ പുലർച്ചെ നാലരയോടെ ഇവരുടെ കാർ ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com