പഴയ ചിരി തിരിച്ചെത്തി: വൈറലായി മഹേഷ് കുഞ്ഞുമോന്റെ ചിരി ചിത്രം

പഴയ ചിരി മഹേഷിന് തിരിച്ചുകിട്ടിയതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്
മഹേഷ് കുഞ്ഞുമോൻ സൈജു കുറുപ്പിനൊപ്പം/ ഫെയ്സ്ബുക്ക്
മഹേഷ് കുഞ്ഞുമോൻ സൈജു കുറുപ്പിനൊപ്പം/ ഫെയ്സ്ബുക്ക്

പകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് കുഞ്ഞുമൊന്റെ പുതിയ ചിത്രം ആരാധകരുടെ മനം കവരുന്നു. നിറചിരിയോടെ നടന്‍ സൈജു കുറിപ്പിനൊപ്പം നില്‍ക്കുന്ന മഹേഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. പഴയ ചിരി മഹേഷിന് തിരിച്ചുകിട്ടിയതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. 

നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷിന് ഗുരുതരമായി പരുക്കേറ്റത്. പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന മഹേഷിന്റെ മുഖത്തിലാണ് ഏറ്റവും പരുക്കേറ്റത്. ഏഴ് പല്ലുകളാണ് നഷ്ടപ്പെട്ടത്. മൂക്കിലും മുഖത്തും ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇരു കവിളുകളിലെയും അസ്ഥികള്‍ ചേരാന്‍ കമ്പികള്‍ ഇട്ടു.

അപകടത്തിനു ശേഷം മുഖച്ഛായ മാറിയ അവസ്ഥയിലായിരുന്നു മഹേഷ്. എന്നാല്‍ ഇപ്പോള്‍ പല്ലുകള്‍ വെച്ചതോടെ പഴയ ചിരി തിരിച്ചുവന്നിരിക്കുകയാണ്. നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. മിമിക്രി സ്‌റ്റേജിലേക്ക് വൈകാതെ തിരിച്ചുവരാനാവട്ടെ എന്നാണ് ആശംസിക്കുന്നത്. 

ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. വടകരയില്‍ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com