സുരേഷ് ​ഗോപി ആശുപത്രിയിൽ ആണെന്ന വാർത്ത വ്യാജം; ലൊക്കേഷനിൽ തിരിച്ചെത്തി താരം

സിനിമ ചിത്രീകരണത്തിനിടെ പതിവ് പരിശോധനയ്‌ക്ക് പോയതാണ് സുരേഷ് ​ഗോപി 
സുരേഷ് ​ഗോപി/ ചിത്രം ഇൻസ്റ്റ​ഗ്രാം
സുരേഷ് ​ഗോപി/ ചിത്രം ഇൻസ്റ്റ​ഗ്രാം

ടൻ സുരേഷ് ഗോപി ആശുപത്രിയിലാണെന്ന് വാർത്ത വ്യാജമെന്ന് ​ഗരുഡ സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ ഷൂട്ടിങ്ങിനിടെ പതിവ് പരിശോധനകൾ നടത്താൻ പോയതാണ് അദ്ദേഹം. പരിശോധനയിൽ എല്ലാം സാധാരണ നിലയിലാണെന്ന് കണ്ടതോടെ താരം ലൊക്കേഷനിൽ തിരിച്ചെത്തിയെന്നും ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

11 വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി-ബിജു മേനോൻ ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം. ക്രൈം ത്രില്ലർ വിഭാ​ഗത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.

'പത്രം' എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. 

ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്, ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com