ഹൈദരബാദ്: നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ മറ്റൊരു
ഡീപ് ഫേക്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മികയുടെ ഫാന്‍ പേജുകളിലൊന്നിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ രശ്മികയെന്ന തോന്നിക്കും വിധത്തിലുളള വിഡിയോയില്‍ താരം ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
അടുത്തിടെ, രശ്മികയുടേതെന്ന പേരില്‍ പ്രചരിച്ച മറ്റൊരു ഡീപ് ഫേക്ക് വിഡിയോ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രീതിയിലായിരുന്നു വിഡിയോ. വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇത്തരം ഡീപ് ഫേക്ക് വിഡിയോയില്‍ ആശങ്കയറിയിച്ച് നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പിന്നാലെ രശ്മികയും പതികരണവുമായെത്തി. സങ്കേതിക വിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വളരെയധികം ഭയപ്പെടുത്തുന്നു എന്നായിരുന്നു പ്രതികരണം.
വ്യാജ വിഡിയോക്കെതിരെ പ്രതികരിച്ച് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക