രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവര്‍ക്ക് ശേഷം ആലിയ ഭട്ടിന്റെ ഡീപ്‌ഫേക്ക് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതോടെ ആര്‍ട്ടിഫിക്കല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലെ ആശങ്കകള്‍ വര്‍ധിപ്പിച്ചു.
ആലിയ ഭട്ടിന്റേതേന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ എഡിറ്റ് ചെയ്തിരിക്കുന്നതായാണ് കാണുന്നത്.
ഇതോടെ ഡീപ്ഫേക്ക് വിവാദങ്ങളുടെ ഏറ്റവും പുതിയ നിരയിലേക്ക് ആലിയ ഭട്ടിന്റെ കൃത്രിമ വീഡിയോയും ഇടം പിടിച്ചു. വാസന്‍ ബാല സംവിധാനം ചെയ്യുന്ന 'ജിഗ്ര' എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്.
ആലിയയും കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കരണ്‍ ജോഹറിന്റെ 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിനൊപ്പമാണ് ആലിയ അവസാനമായി സ്‌ക്രീനിലെത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കജോളിന്റെ കൃത്രിമ വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ദാരം എന്ന് പേരുള്ള ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാമറയ്ക്ക് മുന്‍പില്‍ വസ്ത്രം മാറുന്ന തരത്തിലുള്ളതാണ് വിഡിയോ. കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ് ആയ ഗെറ്റ് റെഡി വിത്ത് മി വിഡിയോ ഉപയോഗിച്ചാണ് ഡീപ് ഫേക്ക് നിര്‍മിച്ചിരിക്കുന്നത്.
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ സിനിമാലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ ഡീപ് ഫേക്കില്‍ കുരുങ്ങുന്നവരുടെ പട്ടിക നീളുകയാണ്. രശ്മികയുടെ വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പുതിയ വീഡിയോകള്‍ എത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക