
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ കണ്ണൂർ സ്ക്വാഡ് വൻ വിജയമാണ് സ്വന്തമാക്കിയത്. 70 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്ന് വാരിയത്. ഇപ്പോൾ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ സുപ്രധാന രംഗങ്ങളിൽ ഒന്നായ തിക്രി വില്ലേജിലെ സംഘട്ടന രംഗത്തിനൊപ്പമാണ് ടീസർ.
സിനിമയ്ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കാനും അണിയറ പ്രവർത്തകർ മറന്നില്ല. കൂടാതെ നമ്മുടെ മലയാള സിനിമയെ തുടർന്നും പിന്തുണയ്ക്കണമെന്നും പറയുന്നുണ്ട്. പൊലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലറായി പുറത്തെത്തിയ ചിത്രത്തിൽ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
ഛായാഗ്രാഹകനായ റോബി വർഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നടൻ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. വെറും ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. മലയാള സിനിമയിലെ മറ്റൊരു 100 കോടി ചിത്രമാകും കണ്ണൂര്‍ സ്ക്വാഡ് എന്നാണ് പ്രതീക്ഷ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക