ചെന്നൈയിലേക്ക് താമസം മാറാന്‍ ആമിര്‍ ഖാന്‍, കാരണം ഇതാണ്

അടുത്തിടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത് താരം ചെന്നൈയിലേക്ക് താമസം മാറാന്ഡ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ്
ആമീർ ഖാൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം
ആമീർ ഖാൻ/ ചിത്രം ഇൻസ്റ്റ​ഗ്രാം
Published on
Updated on

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റാണ് ആമിര്‍ ഖാന്‍. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. അടുത്തിടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത് താരം ചെന്നൈയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ്. 

അമ്മ സീനത്ത് ഹുസൈന് വേണ്ടിയാണ് താരം ചെന്നൈയിലേക്ക് മാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖബാധിതയായ അമ്മ നിലവില്‍ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിചരണത്തിലാണ്. അമ്മയുമായി അടുത്ത ബന്ധമാണ് ആമിറിനുള്ളത്. പ്രതിസന്ധി ഘട്ടം അമ്മയോടൊപ്പം ചെലവഴിക്കാനായാണ് താരം രണ്ട് മാസത്തേക്ക് താമസം മാറാന്‍ ആലോചിക്കുന്നത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. അമ്മ ചികിത്സയില്‍ കഴിയുന്ന സ്ഥാപനത്തിന് സമീപം വീടെടുക്കാനാണ് താരം ആലോചിക്കുന്നത്. 
 
ദിവസങ്ങള്‍ക്ക് മുന്‍പാണ് ആമിര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. സിത്താരെ സമീന്‍ പര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ താരെ സമീന്‍ പറില്‍ പറഞ്ഞ അതേ വിഷയം തന്നെയാവും പുതിയ ചിത്രവും ചര്‍ച്ച ചെയ്യുക. ലാല്‍ സിങ് ഛദ്ദയാണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം. ഇത് ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതോടെയാണ് താരം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com