അന്ന് ഞാന്‍ തോറ്റുപോയി; ആദ്യ ഓഡിഷന്റെ വിഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

തന്റെ ആദ്യത്തെ ഓഡിഷന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം
ഉണ്ണി മുകുന്ദൻ/ ഫെയ്സ്ബുക്ക്, ഉണ്ണി മുകുന്ദൻ ഓഡിഷൻ വിഡിയോയിൽ നിന്ന്
ഉണ്ണി മുകുന്ദൻ/ ഫെയ്സ്ബുക്ക്, ഉണ്ണി മുകുന്ദൻ ഓഡിഷൻ വിഡിയോയിൽ നിന്ന്

ലയാളത്തില്‍ യുവതാരങ്ങളില്‍ മുന്‍ നിരയിലാണ് ഉണ്ണി മുകുന്ദന്റെ സ്ഥാനം. നടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവും തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ ഓഡിഷന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

2008ലാണ് ഈ ഓഡിഷന്‍ നടക്കുന്നത്. എന്നാല്‍ ഇതില്‍ ഉണ്ണി പരാജയപ്പെടുകയായിരുന്നു. ആ ദിവസം തന്റെ ഹൃദയം തകര്‍ന്നു എന്നാണ് ഉണ്ണി പറയുന്നത്. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസം പകരാണ് വിഡിയോ പങ്കുവെക്കുന്നതെന്നും താരം പറയുന്നു. ബസ് കാത്തു നില്‍ക്കുന്ന ഒരു യുവാവായാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് 

സിനിമയിലെ പത്ത് വര്‍ഷം കൊണ്ട് കൗമാരത്തില്‍ സ്വപ്‌നം കണ്ടതെല്ലാം നേടാന്‍ എനിക്കായി, ഇപ്പോള്‍ പുതിയ ലക്ഷ്യത്തിലേക്ക് പോവുകയാണ്. ഈ വിഡിയോയിലൂടെ പഴയ ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്നത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. വളരെഅധികം സ്‌പെഷ്യലാണ് ഈ വിഡിയോ. സ്വന്തം ലക്ഷ്യത്തിലേക്ക് യാത്രചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഈ വിഡിയോ ധൈര്യത്തോടെ പങ്കുവച്ചത്. ഇന്ന് ഞാന്‍ ഓഡിഷനില്‍ പരാജയപ്പെട്ടു. എന്റെ ഹൃദയം തകര്‍ന്ന ദിവസമായിരുന്നു അത്. തിരസ്‌കരണം എന്റെ ഹൃദയത്തിലേക്കല്ല, എന്റെ തലയിലേയ്ക്ക് എടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ഇവിടെ വന്ന് നില്‍ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ ഇതിനായി കഠിനാധ്വാനം ചെയ്തു. എന്നാല് അത് പോര. പക്ഷേ ഇന്ന് വളരെ അധികം സ്‌പെഷ്യലാണ്. എന്റെ സ്വപ്‌നത്തിന്റെ സൗന്ദര്യത്തില്‍ വിശ്വസിച്ച് എന്നെത്തന്നെ പരിപോഷിച്ചതിലൂടെയാണ് ഞാന്‍ വിജയം സ്വന്തമാക്കിയത്. കഠിനമായി അധ്വാനിക്കുന്ന പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടുമായി പറയുകയാണ് ദയവായി നിങ്ങളിലുള്ള വിശ്വാസം കളയരുത്. 

നീ ആഗ്രഹിക്കുന്നത് നേടിയെടുക്കുമെന്ന് ആരെങ്കിലും എന്നോട് പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒഡിഷനില്‍ പരാജയപ്പെട്ടതില്‍ ഞാന്‍ കരഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com