വളഞ്ഞിട്ട് ആരാധകര്‍; ഫോട്ടോ എടുത്താല്‍ ഫോണ്‍ വലിച്ചെറിയും;ക്ഷോഭിച്ച് നയന്‍താര

ആരാധകരുടെ ആരാധന അതിരുവിട്ടതോടെ ശാന്തമായി ക്ഷേത്ര ദര്‍ശനം നടത്താന്‍ താരത്തിന് കഴിഞ്ഞില്ല.
nayanthara_angry
nayanthara_angry

ചെന്നൈ: ക്ഷേത്രദര്‍ശനത്തിനെത്തിയ നയന്‍താരയെ വളഞ്ഞ് ആരാധകര്‍. മുന്നോട്ട് നടക്കാന്‍ പോലും അനുവദിക്കാതെ ബുദ്ധിമുട്ടിലാക്കിയതോടെ ആരാധകരോട് താരം ദേഷ്യപ്പെട്ടു. കുംഭകോണത്തിന് സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. ആരാധകരുടെ തിരക്ക് കാരണം ഇരുവര്‍ക്കും മുന്നോട്ട് നടക്കാന്‍ പോലും കഴിഞ്ഞില്ല. പിന്നീട് പൊലീസ് എത്തി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു

ആരാധകരുടെ ആരാധന അതിരുവിട്ടതോടെ ശാന്തമായി ക്ഷേത്ര ദര്‍ശനം നടത്താന്‍ താരത്തിന് കഴിഞ്ഞില്ല. അതിന് ശേഷം നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. 

ഈ വഴിയെല്ലാം നയന്‍താരയെ ആരാധകരും യൂട്യൂബ് ചാനലുകളും പിന്തുടരുന്നുണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയ ഒരാളോട് നയന്‍താര കയര്‍ത്തു. താന്‍ ഫോണ്‍ തകര്‍ക്കുമെന്നായിരുന്നു നയന്‍താര പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com