'എനിക്ക് ശബ്ദം തിരിച്ചുകിട്ടിയത് നിങ്ങളുടെ സിനിമ കണ്ട്'; നാ​ഗചൈതന്യയോട് പൊലീസ് ഉദ്യോ​ഗസ്ഥൻ; വി‍ഡിയോ

നാ​ഗചൈതന്യയുടെ സിനിമ കാരണം തനിക്ക് ശബ്ദം തിരിച്ചുകിട്ടിയെന്നാണ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്
സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ/ വിഡിയോ സ്ക്രീൻഷോട്ട്
സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ/ വിഡിയോ സ്ക്രീൻഷോട്ട്

നാ​ഗചൈതന്യ പൊലീസ് വേഷത്തിൽ എത്തുന്ന കസ്റ്റഡി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​നാ​ഗചൈതന്യ പൊലീസുകാർക്കൊപ്പം സംവാദം നടത്തിയിരുന്നു. അതിനിടെ ഒരു പൊലീസുകാരൻ നാ​ഗചൈതന്യയോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ‍ ശ്രദ്ധനേടുന്നത്. നാ​ഗചൈതന്യയുടെ സിനിമ കാരണം തനിക്ക് ശബ്ദം തിരിച്ചുകിട്ടിയെന്നാണ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. 

2013ൽ റിലീസ് ചെയ്ത തഡാഖ എന്ന ചിത്രത്തേക്കുറിച്ചാണ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്.  ബൈക്ക് അപകടത്തിൽ  മസ്തിഷ്‌കാഘാതം സംഭവിച്ച താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത് ഈ സിനിമ കണ്ടാണെന്ന് അദ്ദേഹം താരത്തോട് പറയുഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥനായി എത്തുന്ന സുനിലിന്റെ കഥാപാത്രത്തെ വില്ലൻമാർ ഇടിക്കുന്ന സീനുണ്ട്. തന്റെ ഭയത്തെ മറികടന്ന് അദ്ദേഹം ധൈര്യശാലിയാകുന്നത് ഈ രം​ഗത്തിലാണ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാ​ഗം ഇതാണ് എന്നാണ് പൊലീ ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. 

ഒരു വര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് അദ്ദേഹത്തിന് സംസാരശേഷി നഷ്ടപ്പെടുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തഡാഖ പ്രേരണയായി. ഇപ്പോള്‍ കുറേശ്ശേയായി സംസാരിക്കാന്‍ പറ്റുന്നുണ്ടെന്നും നാ​ഗചൈതന്യയോട് താരം പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥന്റെ അനുഭവം കേട്ട് നാ​​ഗചൈതന്യ നിറചിരിയോടെ കയ്യടിക്കുകയായിരുന്നു. പൊലീസ് കോൺസ്റ്റബിൾമാർക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ പുറത്തുവന്നു. പൊലീസുകാർക്കൊപ്പം പുഷ്അപ് എടുക്കുന്നതും ട്രെയിനിങ് നടത്തുന്നതുമെല്ലാം വിഡിയോയിലുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com