നവ്യാ നായരെ കെട്ടാൻ 'ഉണ്ണി മുകുന്ദൻ'; രസിപ്പിച്ച് 'ജാനകി ജാനേ' ടീസർ

നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ടീസർ
ടീസറിൽ നിന്ന്
ടീസറിൽ നിന്ന്

വ്യാ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്ന  'ജാനകി ജാനേ' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ടീസർ. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായാണ് സൈജു എത്തുന്നത്. രസകരമായ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

അനീഷ് ഉപാസനയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷറഫുദ്ദീന്‍, ജോണി ആന്റണി, നന്ദു, കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, അനാർക്കലി മരയ്ക്കാർ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സ്മിനു സിജോ, ഷൈലജ ശ്രീധരൻ, ജെയിംസ് ഏലിയാ, ജോര്‍ഡി പൂഞ്ഞാര്‍, വിദ്യ വിജയകുമാർ, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ശക്തമായ കുടുംബകഥയുടെ രസകരമായ അവതരണമായിരിക്കും ചിത്രം. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. , ശ്യാം രാജ് ആണ് ഛായാ​ഗ്രാഹണം, എഡിറ്റിംഗ് നിർവഹിക്കുന്നത് നൗഫല്‍ അബ്ദുള്ള, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com