'ഈ കല്യാണം നടന്നാൽ നിന്റെ മാമൻ തീർന്ന്'; രസിപ്പിക്കാൻ 'ത്രിശങ്കു'; ടീസർ

നവാഗതനായ അച്യുത് വിനായകൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 26നാണ് തിയറ്ററിൽ എത്തുക
ത്രിശങ്കു ടീസറിൽ അർജുനും അന്ന ബെന്നും
ത്രിശങ്കു ടീസറിൽ അർജുനും അന്ന ബെന്നും

ന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ത്രിശങ്കു'വിന്റെ ടീസർ പുറത്ത്. ഹാസ്യ പ്രധാന്യത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ടീസറും രസകരമാണ്. ഒരു ഒളിച്ചോട്ടത്തിന്റെ സൂചനകൾ നൽകിക്കൊണ്ടുള്ളതാണ് ടീസർ. നവാഗതനായ അച്യുത് വിനായകൻ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 26നാണ് തിയറ്ററിൽ എത്തുക.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് നിർമാതാക്കളായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. ഹിറ്റ് ചിത്രങ്ങളായ 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളുടെ നിർമാതാക്കളാണ് ഇവർ. 

ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്.  ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ.  ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com