'കക്കുകളി' വിവാദമായപ്പോള്‍ മിണ്ടാട്ടമില്ലായിരുന്നു; കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നോട്ടുപോകാന്‍, ഈ 'സ്‌ട്രേറ്റജി'തന്നെ മതിയാകുമോ?'

താങ്കളുടേത് ഒരു സെലക്റ്റീവ് വോട്ടുബാങ്ക് പൊളിറ്റിക്കല്‍ മൂവ് അല്ല എന്നു താങ്കള്‍ക്കുറപ്പാണോ...?
കേരള സ്‌റ്റോറി സിനിമയില്‍ നിന്നുള്ള ദൃശ്യം
കേരള സ്‌റ്റോറി സിനിമയില്‍ നിന്നുള്ള ദൃശ്യം

കൊച്ചി: കേരള സ്റ്റോറിക്ക് പ്രദര്‍ശാനനുമതി നല്‍കരുതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനെതിരെ കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട്. ''കക്കുകളി' വിവാദമായപ്പോള്‍, അങ്ങേക്ക് മിണ്ടാട്ടമില്ലാതെ പോയതെന്താണ് എന്നു പലരും ചോദിക്കുന്നുണ്ട്. 'ദ കേരള സ്റ്റോറി' എന്ന സിനിമയില്‍, ഐഎസ്സില്‍ ചേര്‍ന്നവരുടെ എണ്ണം പെരുപ്പിച്ചു കാട്ടിയിരിക്കുകയാണെന്ന താങ്കളുടെ വിമര്‍ശനം ഗംഭീരമായി! കേരളത്തില്‍നിന്ന് ഒരാളെങ്കിലും ഐ എസില്‍ ചേര്‍ന്നതായി താങ്കള്‍ക്കറിയാമായിരുന്നോ? അതു തടയാന്‍ താങ്കളുടെ പാര്‍ട്ടി എന്തെങ്കിലും ചെയ്തോ? അതോ കണ്ണടച്ചോ?'- വര്‍ഗീസ് വള്ളിക്കാട്ട് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 


കുറിപ്പിന്റെ പൂര്‍ണരൂപം

'കേരള സ്റ്റോറി'ക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നു പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍!
നന്നായി! ഇപ്പോള്‍ താങ്കള്‍ അതു പറയും! പറയാതിരിക്കാനാവില്ല! 
'കക്കുകളി' വിവാദമായപ്പോള്‍, അങ്ങേക്ക് മിണ്ടാട്ടമില്ലാതെ പോയതെന്താണ് എന്നു പലരും ചോദിക്കുന്നുണ്ട്. താങ്കള്‍ അതു കേട്ടുകാണില്ല. രണ്ടു വര്‍ഷം മുന്‍പ്, 'ഈശോ' സിനിമയെ വിമര്‍ശിച്ചവര്‍, അതിന്റെ 'കണ്ടന്റ്' അറിഞ്ഞാണോ വിമര്‍ശിക്കുന്നത്, എന്നായിരുന്നല്ലോ ചോദ്യം!
കണ്ടന്റ് നോക്കിയാണോ അതോ ഒരു പേരുകണ്ടിട്ടാണോ കേരളത്തില്‍ ഒരു അധ്യാപകന്റെ കൈവെട്ടിയത് എന്ന് ചോദിക്കാന്‍, താങ്കളെപോലുള്ള ആരെയും കഴിഞ്ഞ 13 വര്‍ഷമായി കേരളം കണ്ടിട്ടില്ല, എന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല!
എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്, ജനങ്ങള്‍ക്കു മനസ്സിലാകുന്നുമുണ്ട്!
'ദ കേരള സ്റ്റോറി' എന്ന സിനിമയില്‍, ഐ എസ്സില്‍ ചേര്‍ന്നവരുടെ എണ്ണം പെരുപ്പിച്ചു കാട്ടിയിരിക്കുകയാണെന്ന താങ്കളുടെ വിമര്‍ശനം ഗംഭീരമായി! കേരളത്തില്‍നിന്ന് ഒരാളെങ്കിലും ഐ എസില്‍ ചേര്‍ന്നതായി താങ്കള്‍ക്കറിയാമായിരുന്നോ? അതു തടയാന്‍ താങ്കളുടെ പാര്‍ട്ടി എന്തെങ്കിലും ചെയ്തോ? അതോ കണ്ണടച്ചോ?
കേരള സ്റ്റോറി കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കില്‍, അതു പ്രതിഷേധാര്‍ഹം തന്നെയാണ്. എന്നാല്‍ താങ്കളുടേത് ഒരു സെലക്റ്റീവ് വോട്ടുബാങ്ക് പൊളിറ്റിക്കല്‍ മൂവ് അല്ല എന്നു താങ്കള്‍ക്കുറപ്പാണോ...? 
കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നോട്ടുപോകാന്‍, ഈ 'സ്‌ട്രേറ്റജി'തന്നെ മതിയാകുമോ എന്ന് അടുത്ത രാഷ്ട്രീയകാര്യ സമിതിയിലെങ്കിലും ഒന്നാലോചിക്കുന്നത് നല്ലതല്ലേ....?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com