'ഭാര്യ സിനിമ ചെയ്യട്ടെ, നിങ്ങൾ മകളെ നോക്കൂ'; ആരാധകന് അഭിഷേക് ബച്ചൻ നൽകിയ മറുപടി വൈറൽ 

ആരാധകന് അഭിഷേക് ബച്ചൻ നൽകിയ മറുപടി വൈറലാകുന്നു 
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് / ചിത്രം ഇൻസ്റ്റാ​ഗ്രാം
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് / ചിത്രം ഇൻസ്റ്റാ​ഗ്രാം

ണിരത്നം സംവിധാനം ചെയ്‌ത ചിത്രം പെന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനമാണ് നടി ഐശ്വര്യ റായ് പുറത്തെടുത്തത്. ചിത്രത്തിൽ ഐശ്വര്യയുടെ പ്രകടന മികവിനെ പ്രശംസിച്ച് നടനും ഭർത്താവുമായ അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് താഴെ ഒരു ആരാധകർ ചോദിച്ച ചോദ്യവും ഇതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.  

പെന്നിയിൻ സെൽവൻ ഒരു മികച്ച ചിത്രമാണ്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിനെ അഭിനന്ദിക്കുന്നു. ചിത്രത്തിലെ ഭാര്യയുടെ പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും മായിരുന്നു ട്വീറ്റ്. എന്നാൽ ഈ ട്വീറ്റിന് താഴെ ഒരു ആരാധകൻ എഴുതിയ കമന്റാണ് കൗതുകമായത്. 'ഇപ്പോൾ ചെയ്യുന്നത് പോലെ ഐശ്വര്യയെ കൂടുതൽ സിനിമകൾ ചെയ്യാൻ ഇനിയും അനുവദിക്കൂ, എന്നിട്ട് നിങ്ങൾ മകൾ ആരാധ്യ നോക്കൂ' എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് അഭിഷേക് ബച്ചൻ നൽകി മറുപടിയാണ് വൈറലായിരിക്കുന്നത്. 

സിനിമകൾ ചെയ്യാൻ അനുവദിക്കാനോ... അവർക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ അതിന് എന്റെ അനുവാദത്തിന്റെ ആവശ്യമില്ല, പ്രത്യേകിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ. എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ചിത്രത്തിൽ പഴുവൂർ റാണി നന്ദിനിയായാണ് ഐശ്വര്യ എത്തുന്നത്. 

ഏപ്രിൽ 28 നായിരുന്നു ചിത്രം തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍.

ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com