'24 വര്‍ഷത്തിന് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്'; വീഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബന്‍

ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 24 വര്‍ഷം കഴിഞ്ഞിരിക്കുന്നു
കുഞ്ചാക്കോ ബോബന്‍/ ഇന്‍സ്റ്റഗ്രാം
കുഞ്ചാക്കോ ബോബന്‍/ ഇന്‍സ്റ്റഗ്രാം

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ സിനിമയില്‍ വിനീത്, പ്രവീണ, പ്രീതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിച്ചിരിക്കുന്നത്. ദിനേശ് ബാബുവിന്റെ തന്നെ കന്നഡ ചലച്ചിത്രമായ അമൃത വര്‍ഷിനിയുടെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം.

ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോള്‍ 24 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന വിയന്നയില്‍ എത്തി ഓര്‍മ്മ പുതുക്കുയാണ് കുറഞ്ചാക്കോ ബോബന്‍. ചിത്രത്തിലെ ഹിറ്റ് ഗാനമായ 'പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ...' എന്ന പാട്ടും പാടി വിയന്നയില്‍ നിന്നുള്ള രസകരമായ വിഡിയോയും കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ചു.  

''24 വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്, മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടത്തിയ സ്ഥലം. പ്രേറ്റര്‍ പാര്‍ക്കിലെ ഭീമന്‍ ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചേരുമ്പോള്‍ ഈ നിമിഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. യഥാര്‍ത്ഥ മഴവില്ലു കുറച്ചുകൂടി മാജിക് ചേര്‍ക്കുന്നു...'' എന്നും വിഡിയോയ്‌ക്കൊപ്പം താരം കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com