പൂര്‍ണ നഗ്നനായി ഹിമാലയത്തില്‍: ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ വിദ്യുത്

പൂര്‍ണ നഗ്നനായി ഹിമാലയത്തില്‍ ചെലവഴിക്കുന്ന വിദ്യുതിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്
വിദ്യുത്/ഫോട്ടോ: ട്വിറ്റർ
വിദ്യുത്/ഫോട്ടോ: ട്വിറ്റർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ വിദ്യുത് ജംവാല്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നടന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. പൂര്‍ണ നഗ്നനായി ഹിമാലയത്തില്‍ ചെലവഴിക്കുന്ന വിദ്യുതിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. 

പൂര്‍ണ നഗ്നനായി വെള്ളത്തില്‍ നിന്ന് സൂര്യ നമസ്‌കാരം ചെയ്യുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന വിദ്യുതിനെ ചിത്രങ്ങളില്‍ കാണാം. 14 വര്‍ഷം മുന്‍പാണ് താന്‍ ഇത് ആരംഭിച്ചത് എന്നാണ് നടന്‍ പറയുന്നത്. എല്ലാ വര്‍ഷവും ഏഴ്-10 ദിവസത്തോളം താന്‍ ഒറ്റയ്ക്ക് ചെലവഴിക്കാറുണ്ടെന്നും താരം കുറിക്കുന്നുണ്ട്. 

ആഡംബര ജീവിതം വിട്ട് വന്യതയിലേക്ക് ഇറങ്ങുമ്പോള്‍ തനിക്ക് താന്‍ ആരല്ല എന്ന മനസിലാകാറുണ്ട് എന്നാണ് വിദ്യുത് പറയുന്നത്. ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നതുപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും വിദ്യുത് പറയുന്നു.

നിരവധി പേരാണ് നടനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. യഥാര്‍ത്ഥ ടാര്‍സന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. വളരെ റിഫ്രഷിങ്ങായി അനുഭവപ്പെടുന്നതായും ചിലര്‍ കുറിച്ചു. എന്നാല്‍ അതിനൊപ്പം നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. കാമറാമാനൊപ്പമാണോ ഒറ്റയ്ക്ക് പോയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. കാട്ടില്‍ എത്തി മാഗി പാകം ചെയ്ത് കഴിക്കുന്നതിനേയും ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com