'ത്രലാല', നിര്‍മാണ കമ്പനിയുമായി സാമന്ത; ആശംസകളുമായി താരങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം നിര്‍മാണ കമ്പനി പ്രഖ്യാപിച്ചത്
സാമന്ത/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
സാമന്ത/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നായികയാണ് സാമന്ത. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് താരം. സ്വന്തമായി ഒരു നിര്‍മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് സാമന്ത.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം നിര്‍മാണ കമ്പനി പ്രഖ്യാപിച്ചത്. ത്രലാല മൂവിങ് പിക്‌ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന നിര്‍മാണ കമ്പനിയുടെ ലോഗോയും പങ്കുവച്ചിട്ടുണ്ട്.  പുതിയ കാലത്തിന്റെ ആവിഷ്‌കാരത്തിന്റെയും ചിന്തയുടെയും ഉള്ളടക്കമായിരിക്കും പ്രോത്സാഹിപ്പിക്കുക എന്നതാണ് ത്രലാലയിലൂടെ ലക്ഷ്യമിടുന്നതെന്നും താരം വ്യക്തമാക്കി. 

ആവേശത്തോടെയാണ് താരത്തിന്റെ പ്രഖ്യാപനത്തെ ആരാധകര്‍ സ്വീകരിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.  കാജല്‍ അഗര്‍വാള്‍, പാര്‍വതി, മാളവിക നായര്‍, സനം ഷെട്ടി അനുപമ പരമേശ്വരന്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ അറിയിച്ചു. 

വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം ഖുശിയിലാണ് അവസാനമായി സാമന്ത എത്തിയത്. ആമസോണ്‍ പ്രൈം സീരീസായ സിറ്റാഡല്‍ ആണ് റിലീസിന് തയാറെടുക്കുന്നത്. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മയോസൈറ്റിസിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com