ഇതാണ് യഥാര്‍ത്ഥ പ്രണയം; വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ സിദ്ധാര്‍ഥിനേയും കിയാരയേയും പ്രശംസിച്ച് കങ്കണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 01:35 PM  |  

Last Updated: 04th February 2023 01:35 PM  |   A+A-   |  

KANGANA_RANAUT_SIDHARTH_KIARA

കങ്കണ റണാവത്തും കിയാര അധ്വാനിയും, കങ്കണ റണാവത്ത്/ ചിത്രം; ഫെയ്സ്ബുക്ക്

 

ബോളിവുഡ് അടുത്ത വിവാഹത്തിന് കളമൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയുടേയും കിയാര അധ്വാനിയുടേയും വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ വിവാഹത്തേക്കുറിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതിനിടെ സിദ്ധാര്‍ഥിന്റേയും കിയാരയുടേയും പ്രണയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. 

പ്രണയജോഡികള്‍ ഒന്നിച്ചുള്ള വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയായിരുന്നു കങ്കണയുടെ പ്രശംസ. ഈ പ്രണയജോഡി എത്ര മനോഹരമാണ്...സിനിമ മേഖലയില്‍ അപൂര്‍വ്വമായേ നമ്മള്‍ യഥാര്‍ത്ഥ പ്രണയം കാണാറുള്ളൂ...ഇവരെ ഒന്നിച്ചു കാണാന്‍ സ്വര്‍ഗീയമാണ്.- കങ്കണ കുറിച്ചു. 

2021 ലാണ് ഇരുവരും ഷേര്‍ഷായില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിപ്പെട്ടു. അതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ഫെബ്രുവരി 4-6 തിയതികളില്‍ വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. രാജസ്ഥാനിലെ ജയ്‌സെല്‍മേറിലെ സൂര്യഗര്‍ പാലസാണ് വിവാഹവേദി. ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര ഉള്‍പ്പടെ 100 ഓളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിങ്ങളുടെ സിനിമയെ ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്തവർ'; ദുൽഖറിനെതിരെ കമന്റ്; മറുപടിയുമായി സൈജു കുറുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ