പ്രണയവും പ്രതികാരവും...മികച്ച പ്രകടനവുമായി വിൻസി, കാർത്തിക് സുബ്ബരാജിന്റെ  'രേഖ' ട്രെയിലർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 12:28 PM  |  

Last Updated: 06th February 2023 12:28 PM  |   A+A-   |  

rekha

'രേഖ'യുടെ ട്രെയിലർ പുറത്തിറങ്ങി

പ്രണയവും പ്രതികാരവും പറഞ്ഞ് 'രേഖ'യുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴ് ചലചിത്ര സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിൻസി അലോഷ്യസ് പ്രധാന  വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ഐസക്ക് തോമസ് ആണ്. ചിത്രത്തിൽ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ചിത്രത്തിലെ കള്ളി പെണ്ണേ... എന്ന ​ഗാനത്തിനും ടീസറിനും സമൂഹമാധ്യമത്തിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി എസ്, നിഖിൽ വി എന്നിവരാണ് സംഗീതം ഒരുക്കുന്നത്.സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകനും ജിതിൻ ഐസക്ക് തോമസ് തന്നെയായിരുന്നു. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമാണം. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം. ചിത്രത്തിന്റെ ക്യാമറ എബ്രഹാം ജോസഫാണ് നിർവഹിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

ഞാൻ ആ​ഗ്രഹിച്ചതു പോലൊരു സഹോദരി, മെലനിയെ കുറിച്ച് കല്യാണി പ്രിയദർശൻ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ