'ഒരുപാട് സന്തോഷം... പുരസ്കാരം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നു', മൂന്നാം തവണയും ​​ഗ്രാമി പുരസ്‌കാര നേട്ടത്തിൽ റിക്കി കെജ് 

പഞ്ചാബുകാരനായ റിക്കി കെജ് കന്നഡ ചിത്രങ്ങൾക്ക് സം​ഗീതം ചിട്ടപ്പെടുത്തിയും പരസ്യങ്ങൾക്ക് ജിംങ്കിൾസ് ഒരുക്കിയുമായിരുന്നു തുടക്കം.
റിക്കി കെജ് / ചിത്രം ട്വിറ്റർ
റിക്കി കെജ് / ചിത്രം ട്വിറ്റർ

ലോസ് ആഞ്ചലസ്: ​ഗ്രാമിയിൽ മൂന്നാം തവണയും തിളങ്ങി ഇന്ത്യൻ ഗായകൻ റിക്കി കെജ്. സ്‌കോട്ടിഷ് അമേരിക്കൻ റോക്ക് ഗായകൻ സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം 'ഡിവൈൻ ടൈഡ്‌സ്' എന്ന ആൽബത്തിനാണ് റിക്കി കെജിന് പുരസ്‌കാരം ലഭിച്ചത്. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആൽബത്തിനാണ് നേട്ടം. മൂന്നാം തവണയും ​ഗ്രാമി പുരസ്കാരം നേടിയ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.  പറയാൻ വാക്കുകളില്ലെന്നും പുരസ്കാരം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'വിൻഡ്‌സ് ഓഫ് സംസാര' എന്ന ആൽബത്തിന് സ്റ്റുവർട്ട് കോംപ്ലാൻഡിനൊപ്പം 2015 ലായിരുന്നു റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2022 ലെ 64-ാമത് ഗ്രാമിയിൽ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം. പഞ്ചാബുകാരനായ റിക്കി കെജ് എട്ടാം വയസിൽ കുടുംബ സമേധം ബെംഗളൂരുവിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ബിഷപ്പ് കോട്ടൺ ബോയ്‌സ് സ്‌കൂളിലെ പഠനത്തിന് ശേഷം ഓക്‌സ്‌ഫോർഡ് ദന്തൽ കോളജ് ബെംഗളൂരുവിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കി.

കുട്ടിക്കാലം മുതൽ സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന റിക്കി കെജ് ദന്തരോഗ വിദഗ്ധന്റെ കരിയർ വിട്ട് ബെംഗളൂരുവിലെ റോക്ക് ബാൻഡുകളിൽ സജീവമായി. കന്നട സിനിമകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയും പരസ്യ ജിംങ്കിൾസ് ഒരുക്കിയുമായിരുന്നു തുടക്കം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com