ക്രിസ്റ്റഫറിനെ തകര്‍ക്കാന്‍ ശ്രമം, തിയറ്ററുകളില്‍ 'റിവ്യൂ വിലക്ക്' എന്നത് വ്യാജം; ബി ഉണ്ണികൃഷ്ണന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 10:20 PM  |  

Last Updated: 07th February 2023 10:20 PM  |   A+A-   |  

mammootty unnikrishnan

ചിത്രം:ഫെയ്സ്ബുക്ക്

 

കൊച്ചി: തിയറ്ററുകളില്‍ വന്ന് ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമാ സംഘടനകള്‍ ഈയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. താന്‍ സംവിധാനം ചെയ്യുന്ന നടന്‍ മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്റെ ചിത്രം അടക്കം ഉള്‍പ്പെടുത്തി കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന വാരമാണ് ഇത്. അതിനിടെ നടക്കുന്ന ഈ പ്രചാരണം വ്യാജമാണെന്നാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.'തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്ക തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫര്‍ ഇറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്'-ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുക. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഫോറിനറേ ഫോറിനറേ എന്ന് വിളിക്കും', 'ആർക്കും മനസ്സിലാവില്ല'; വൈറലായി പ്രയാ​ഗയുടെ പുതിയ ലുക്ക്, ചിത്രങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ