'വീണ്ടും പ്രകാശിക്കാൻ സൂര്യൻ ഇരുട്ടിൽ നിന്ന് പുറത്തുവന്നു'; ആരാധകരോട് നന്ദി പറഞ്ഞ് ഷാരുഖ് ഖാൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 06:32 PM |
Last Updated: 22nd February 2023 04:18 PM | A+A A- |

ഷാരുഖ് ഖാൻ/ ചിത്രം: ഫേയ്സ്ബുക്ക്
ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ഷാരുഖ് ഖാന്റെ പത്താൻ പുറത്തിറങ്ങിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ആരാധകർ നെഞ്ചേറ്റിയ ചിത്രം ബോളിവുഡ് ലോകത്തിന്റെ തന്നെ തലവര മാറ്റുന്നതായിരുന്നു. ഇപ്പോൾ തന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാരുഖ് ഖാൻ. ഇരുട്ടിൽ നിന്ന് പുറത്തുവന്ന സൂര്യൻ എന്നാണ് ഷാരുഖ് ഖാൻ സ്വയം വിശേഷിപ്പിച്ചത്.
സൂര്യൻ തനിച്ചാണ്....അത് കത്തുന്നു....വീണ്ടും പ്രകാശിക്കാൻ സൂര്യൻ ഇരുട്ടിൽ നിന്ന് പുറത്തുവന്നു. പഠാനിൽ സൂര്യനെ പ്രകാശിപ്പിക്കാൻ അനുവദിച്ചതിന് നിങ്ങൾക്ക് എല്ലാവർക്കും നന്ദി- ഷാരുഖ് ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സൂര്യനൊപ്പം പ്രകാശിക്കുന്ന ചിത്രത്തിനൊപ്പമാണ് ഷാരുഖിന്റെ കുറിപ്പ്.
സീറോ സിനിമയുടെ പരാജയത്തിനു ശേഷമാണ് ഷാരുഖ് ഖാൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്. പിന്നീട് മൂന്നു വർഷത്തിനു ശേഷമാണ് താരം തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. അന്നു മുതൽ പത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഷാരുഖ്. ദീപിക പദുക്കോൺ നായികയായി എത്തിയ ചിത്രത്തിൽ ജോൺ എബ്രഹാമാണ് വില്ലൻ വേഷം ചെയ്തത്. അതിനിടെ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ചിത്രം. ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവും പണംവാരിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് പത്താൻ.
ഈ വാര്‍ത്ത കൂടി വായിക്കൂ
കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ