'കീബോര്‍ഡ് പ്ലേയര്‍ ദീപുവിനെ സംഗീത സംവിധായകന്‍ ദീപക് ദേവാക്കിയത് സിദ്ദിഖ് ഏട്ടന്‍'; കുറിപ്പ്

സംഗീത സംവിധാന രംഗത്ത് എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ദീപക് ദേവ്
ദീപക് ദേവ്/ചിത്രം; ഫേയ്സ്ബുക്ക്
ദീപക് ദേവ്/ചിത്രം; ഫേയ്സ്ബുക്ക്

ലയാളികളുടെ ഇഷ്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തിലേക്ക് ദീപക് ദേവ് കടക്കുന്നത്. ഇപ്പോള്‍ സംഗീത സംവിധാന രംഗത്ത് എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ദീപക് ദേവ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ദീപക് ദേവ് തന്നെയാണ് സന്തോഷം അറിയിച്ചത്. സിനിമയിലേക്ക് കൊണ്ടുവന്ന സിദ്ദിഖിനും തന്റെ കുടുംബത്തിനും പ്രേക്ഷകര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് കുറിപ്പ്. 

സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം

എന്റെ ആദ്യത്തെ ചിത്രം ക്രോണിക് ബാച്‌ലര്‍ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായിട്ട് 20 വര്‍ഷമാവുകയാണ്. എല്ലാം ഇന്നലെ പോലെയാണ് തോന്നുന്നത്. എന്റെ യാത്ര ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടായി എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനും ദൈവത്തിന് നന്ദി. പ്രതീക്ഷിക്കാത്ത സമയത്ത് എന്റെ ജീവിതത്തില്‍ സര്‍പ്രൈസുകള്‍ നിറക്കുകയും എന്റെ യാത്ര മനോഹരമാക്കുകയും ചെയ്തതിന്. എന്നില്‍ വിശ്വസിച്ചതിനും എന്റെ സംഗീത സംവിധാന മികവ് തിരിച്ചറിഞ്ഞതിനും സിദ്ദിഖ് ഏട്ടനു നന്ദി. എന്റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടാകുന്നതിനു മുന്‍പു തന്നെ നിങ്ങളുടെ കീബോര്‍ഡ് പ്ലേയര്‍ ദീപുവിനെ മ്യൂസിക് കംപോസര്‍ ദീപക് ദേവാക്കിയത് നിങ്ങളാണ്. എന്നെ വിശ്വസിച്ചതിനും എന്റെ താല്‍പ്പര്യത്തെ പ്രൊഫഷനാക്കി മാറ്റാനുള്ള എന്റെ തീരുമാനത്തെ അംഗീകരിച്ചതിനും അച്ഛനോടും അമ്മയോടും സ്മിതയോടും നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്നത് ഈ ലോകത്തോട് നന്ദി പറയുന്നു. എന്റെ സൃഷ്ടികളെ അംഗീകരിക്കുന്നതില്‍ നന്ദി പറയാന്‍ വാക്കുകളില്ല. മികച്ചത് ഇനിയും വരാനിരിക്കുന്നരേയുള്ളൂ എന്നാണ് എന്റെ വിശ്വാസം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com