മെഷീൻ ഗണ്ണെടുത്ത് മഞ്ജു, വൻ ആക്ഷനുമായി അജിത്ത്; തുനിവ് ട്രെയിലർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2023 10:38 AM |
Last Updated: 01st January 2023 11:18 AM | A+A A- |

തുനിവ് ട്രെയിലറിൽ മഞ്ജു വാര്യരും അജിത്തും/ വിഡിയോ സ്ക്രീൻഷോട്ട്
ആരാധകർക്ക് ന്യൂ ഇയർ സമ്മാനവുമായി സൂപ്പർതാരം അജിത് കുമാർ. പുതിയ ചിത്രം തുനിവിന്റെ ട്രെയിലർ പുറത്തുവന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. വൻ ആക്ഷനോടെയാണ് ചിത്രം എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജു വാര്യരേയും ട്രെയിലറിൽ കാണുന്നത്.
ബാങ്ക് കൊള്ളയടിക്കാൻ എത്തുന്ന മോഷ്ടാവായാണ് അജിത്തിനെ ട്രെയിലറിൽ കാണിക്കുന്ന്. അജിത്തിന്റെ കൂട്ടാളിയാണ് മഞ്ജു. താരത്തിന്റെ ആക്‌ഷൻ പ്രകടനമാണ് ട്രെയിലറിന്റെ മറ്റൊരു ഹൈലൈറ്റ്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ഇതുവരെ ചെയ്യാത്ത വേഷത്തിലാണ് മഞ്ജു എത്തുന്നത്. ജോൺ കൊക്കൻ സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്. വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണിത്. നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം ഗിബ്രാൻ. ആക്‌ഷൻ സുപ്രീം സുന്ദർ. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 13ന് തിയറ്ററുകളിലെത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
കെജിഎഫ് സംവിധായകന്റെ ചിത്രത്തില്‍ ആമിര്‍ ഖാന്‍?; പ്രതീക്ഷയോടെ ആരാധകര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ