11 നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും പ്രധാന വേഷത്തിൽ; വാലാട്ടി മോഷൻ പോസ്റ്റർ പുറത്ത്

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ  ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്
വാലാട്ടി പോസ്റ്റർ
വാലാട്ടി പോസ്റ്റർ

മൃ​ഗങ്ങൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന വാലാട്ടി സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. നവാ​ഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. പതിനൊന്ന്  നായ്ക്കുട്ടികളും ഒരു പൂവൻകോഴിയുമാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളാകുന്നത്. അഞ്ച് ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യൻ ചിത്രമാകും.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ മൃ​ഗങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ  ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്. എന്നാൽ ഇത് ആരൊക്കെയാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞിട്ടില്ല. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററിൽ എത്തും.

 ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. നായ്ക്കുട്ടികളെ വളർത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നൽകാനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി മൂന്ന് വർഷത്തിൽ അധികം സമയം ആണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പറയുന്നു. വരുൺ സുനിൽ ആണ് സംഗീതം

വിഷ്ണു പണിക്കരാണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിയ്ക്കുന്നത്, ചിത്രസംയോജനം അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, നിർമാണ നിർവഹണം ഷിബു ജി സുശീലൻ ,സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിങ് ജസ്റ്റിൻ ജോസ് , കലാ സംവിധാനം അരുൺ വെഞ്ഞാറന്മൂട് , ചമയം റോണക്സ് സേവിയർ, വസ്ത്രാലങ്കാരം  ജിതിൻ ജോസ്, പി ആർ & മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്. വാലാട്ടി വേനൽ അവധിക്ക് തീയറ്ററിൽ എത്തിക്കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൌസ് അറിയിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com