അർജുൻ ദാസിനൊപ്പമുള്ള ചിത്രവുമായി ഐശ്വര്യ ലക്ഷ്മി; ഹൃദയം തകർന്നെന്ന് ആരാധകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 04:52 PM  |  

Last Updated: 11th January 2023 04:52 PM  |   A+A-   |  

aishwarya_lekshmi_arjun_das

ഐശ്വര്യയും അർജുൻ ദാസും/ ചിത്രം; ഫെയ്സ്ബുക്ക്

 

ലയാളത്തിൽ മാത്രമല്ല തമിഴിലും ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ മലയാള സിനിമകളേക്കാൾ താരം നിറഞ്ഞു നിൽക്കുന്ന തമിഴിലാണ്. അടുത്തിടെ വിഷ്ണു വിശാലിനൊപ്പമുള്ള ​ഗാട്ട ​ഗുസ്തി വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐശ്വര്യ പങ്കുവച്ച ഒരു ചിത്രമാണ്. 

തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഹൃദയ ഇമോജിക്കൊപ്പമാണ് ചിത്രം. എന്തായാലും ചിത്രം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. അർജുനുമായി പ്രണയത്തിലാണോ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. ചിത്രം കണ്ട് ഹൃദയം തകർന്നെന്ന് പറയുന്നവരും കുറവല്ല. പുതിയ സിനിമയുടെ സെറ്റിൽ നിന്നുള്ളതാണോ ചിത്രം എന്നും ചിലർ ചോദിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

കൈതി സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്. തുടർന്ന് വിജയ്ക്കൊപ്പം മാസ്റ്ററിലും വിക്രത്തിലും അർജുൻ ഉണ്ടായിരുന്നു. തമിഴിൽ മാത്രമല്ല മലയാളത്തിനും താരത്തിന് ആരാധകർ ഏറെയാണ്. 2012 ൽ പുറത്തിറങ്ങിയ പെരുമാൻ ആയിരുന്നു ആദ്യ ചിത്രം. 

ഐശ്വര്യയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ക്രിസ്റ്റഫർ റിലീസിന് തയാറെടുക്കുകയാണ്. ദുൽഖ ർ നായകനായി എത്തുന്ന കിങ് ഓഫ് കൊത്തയിലും താരം അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'103 ഡി​ഗ്രി പനി, ക്ലൈമാക്സ് ഷൂട്ടിനിടയിൽ അടുത്തുള്ള ഗാരേജിൽ പോയി തറയില്‍ ബെഡ്ഷീറ്റ് വിരിച്ച് കിടന്നുറങ്ങും'; വിജയിന്റെ ഡെഡിക്കേഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ