തെലുങ്ക് പതാക ഉയർന്നു പറക്കുന്നുവെന്ന് ജ​ഗൻ മോഹൻ റെഡ്ഡി; ഇന്ത്യൻ പതാക എന്നല്ലേ ഉദ്ദേശിച്ചതെന്ന് അദ്നാൻ സമി

ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് വിവാദമാവുകയാണ്
വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, അദ്നാൻ സമി/ ചിത്രം; ഫെയ്സ്ബുക്ക്
വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, അദ്നാൻ സമി/ ചിത്രം; ഫെയ്സ്ബുക്ക്

ന്ത്യൻ സിനിമാലോകത്തിന് ഒന്നടങ്കം അഭിമാനമാവുകയാണ് ആർആർആറിന്റെ ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേട്ടം. ഒറിജിനൽ ​സോങ് വിഭാ​ഗത്തിൽ എംഎം കീരവാണി ഒരുക്കിയ നാട്ടു നാട്ടു എന്ന ​ഗാനമാണ് പുരസ്കാരം സ്വന്തമാക്കിയത്. 2009നുശേഷമാണ് ​ഗോൾഡൻ് ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പുരസ്കാരനേട്ടത്തിൽ സന്തോഷം പങ്കുവച്ച് ഇതിനോടകം നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. അതിനിടെ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് വിവാദമാവുകയാണ്. 

തെലുങ്ക് പതാക ഉയരെ പറക്കുന്നു എന്നാണ് ജഗന്‍ മോഹന്‍ കുറിച്ചത്. ആന്ധ്രാപ്രദേശിനുവേണ്ടി എംഎം കീരവാണിയേയും ചിത്രത്തിന്റെ സംവിധായകൻ എസ്എസ് രാജമൗലിയെ ഉൾപ്പടെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. എന്നാൽ തെലുങ്ക് പതാക എന്ന പരാമർശമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. 

​ഗായകൻ അദ്നാൻ സമി രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. തെലുഗു പതാകയോ? താങ്കള്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ പതാക എന്നല്ലേ? എന്നായിരുന്നു അദ്നാന്റെ ചോദ്യം. നമ്മൾ എല്ലാവരും ഇന്ത്യക്കാരാണെന്നും രാജ്യത്തെ മറ്റുള്ളവരില്‍ നിന്ന് സ്വയം മാറ്റി നിറുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ര തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നമ്മളെല്ലാവരും ഒരേയൊരു രാജ്യമാണ്. 1947 ല്‍ നാം സാക്ഷിയായതുപോലുള്ള ഈ വിഘടനവാദം അനാരോഗ്യകരമാണ്- അദ്നാൻ സമി കൂട്ടിച്ചേർത്തു. നിരവധി പേരാണ് ​ഗായകനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. 

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com