വീണ്ടും അഭിമാനമായി നാട്ടു നാട്ടു; എംഎം കീരവാണിയെ തേടി അന്താരാഷ്ട്ര പുരസ്‌കാരം

എംഎം കീരവാണി സംഗീതം നല്‍കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജനല്‍ സംഗീതത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്
എംഎം കീരവാണി/ചിത്രം; ഇൻസ്റ്റ​ഗ്രാം
എംഎം കീരവാണി/ചിത്രം; ഇൻസ്റ്റ​ഗ്രാം

സ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ എത്തിയ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ് ഇന്ത്യന്‍ സിനിമാലോകം. എംഎം കീരവാണി സംഗീതം നല്‍കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജനല്‍ സംഗീതത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഇപ്പോള്‍ വീണ്ടും മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. 

ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരമാണ് നാട്ടു നാട്ടുവിനെ തേടി എത്തിയിരിക്കുന്നത്. ആര്‍ആര്‍ആര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. അവാര്‍ഡുമായി നില്‍ക്കുന്ന കീരവാണിയുടെ ചിത്രവും പങ്കുവച്ചു. 

ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യല്‍ ഗാനമാണ് നാട്ടു നാട്ടു. 14 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് എത്തുന്നത്. സ്ലം ഡോഗ് മില്യനേയറിലെ ഗാനത്തിന് എ ആര്‍ റഹ്മാനാണ് ഇതിനു മുന്‍പ് പുസ്‌കാരം നേടുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com