ആർആർആർ ബോളിവുഡ് സിനിമയല്ല, ദക്ഷിണേന്ത്യൻ ചിത്രം; അന്താരാഷ്ട്ര വേദിയിൽ രാജമൗലി

യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക ആര്‍ആര്‍ആര്‍ സിനിമയുടെ ഒരു പ്രദര്‍ശനം നടത്തിയിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ന്യൂയോർക്ക്; കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയതോടെ അന്താരാഷ്ട്ര തലത്തിലും ചിത്രം ശ്രദ്ധനേടുകയാണ്. അടുത്തിടെ യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക ആര്‍ആര്‍ആര്‍ സിനിമയുടെ ഒരു പ്രദര്‍ശനം നടത്തിയിരുന്നു. അതിനുപിന്നാലെ ഉയർന്നുവന്ന ഒരു ചോദ്യത്തിന് രാജമൗലി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ബോളിവുഡ് ചിത്രങ്ങളില്‍ ആന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെയെന്നും അത് കഥയെ ബാധിക്കില്ലെ എന്നുമായിരുന്നു ചോദ്യം. ആർആർആർ ബോളിവുഡ് ചിത്രമല്ല എന്നായിരുന്നു രാജമൗലി മറുപടിയായി പറഞ്ഞത്. ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ല. ഇത് ഒരു തെലുങ്ക് ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം ഞാന്‍ അവിടെ നിന്നാണ് വരുന്നത്. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ഗാനം ഉപയോഗിക്കുന്നത്. അല്ലാതെ സിനിമയുടെ കഥ നിര്‍ത്തിവച്ച് സംഗീതത്തിനും നൃത്തത്തിനും നല്‍കില്ല. -രാജമൗലി  പറഞ്ഞു.

മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് ഇറങ്ങുമ്പോള്‍, മൂന്ന് മണിക്കൂര്‍ പോയത് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതാണ് ഫിലിം മേക്കര്‍ എന്ന നിലയിലുള്ള തന്‍റെ വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിനുവേണ്ടി എംഎം കീരവാണി അണിയിച്ചൊരുക്കിയ നാട്ടു നാട്ടു എന്ന ​ഗാനത്തിനാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയത്. 14 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ​ഗോൾഡൻ ​ഗ്ലോബ് എത്തിയത്. ഇതിനു മുൻപ് സ്ലം ​ഡോ​ഗ് മില്യനേയർ എന്ന ചിത്രത്തിന് എആർ റഹ്മാനാണ് പുരസ്കാരം നേടിയിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com