മദ്യപിച്ച് ആടിയാണ് നടക്കുന്നത്, കജോളും അജയും അച്ചടക്കം പഠിപ്പിച്ചിട്ടില്ലേ?... നൈ​സക്കെതിരെ സദാചാര ആക്രമണം

നൈസ മദ്യപിച്ചിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് സോഷ്യൽ മീഡിയയിൽ താര പുത്രിക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.
നൈ​സക്കെതിരെ സദാചാര ആക്രമണം/ സ്ക്രീൻഷോട്ട്
നൈ​സക്കെതിരെ സദാചാര ആക്രമണം/ സ്ക്രീൻഷോട്ട്

ബോളിവുഡ് താരജോഡിയായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകൾ നൈസയ്ക്കെതിരെ സദാചാര ആക്രമണം. നൈസ സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന്റെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിൽ നൈസ ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൊല്ലിയായിരുന്നു ആദ്യം വിമർശനം ഇപ്പോൾ നൈസ മദ്യപിച്ചിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് സോഷ്യൽ മീഡിയയിൽ താര പുത്രിക്കെതിരെ സദാചാര ആക്രമണം നടക്കുന്നത്.

വീഡിയോയിൽ സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാൻ, ഖുശി കപൂർ, മഹിക റാം പാൽ എന്നിവരാണ് നൈസയ്ക്കൊപ്പമുള്ളത്. നടക്കുന്നതിനിടെ നൈസ വിഴാൻ പോകുന്നതും വിഡിയോയിൽ കാണാം. അജയും കജോളും മക്കളെ അച്ചടക്കം പഠിപ്പിച്ചില്ലെന്നായിരുന്നു ആക്ഷേപം.

അച്ഛനും അമ്മയും വർഷങ്ങൾകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും മിനിറ്റുകൾ കൊണ്ട് മകൾ ഇല്ലാതാക്കി എന്നും വിമർശനം ഉയർന്നു. മദ്യപിച്ച് സ്വബോധമില്ലാതെ നിങ്ങളുടെ മകളും കൂടെ സ്വഭാവദൂഷ്യള്ള ആ യുവാവും എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം സ്വകാര്യ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഇടപെടലിനെ വിമർശിച്ചു കൊണ്ട് കജോൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയുടെ അമിതമായ ഇടപെടൽ മക്കളുടെ ജീവിതത്തെ ബാധിക്കുന്നതായും കജോൾ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com