നടൻ സിബി തോമസിന് പ്രമോഷൻ, സിനിമയിലല്ല ജീവിതത്തിൽ

വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പി ആയാണ് നിയമനം.
നടൻ സിബി തോമസ്/ ചിത്രം ഫേസ്ബുക്ക്
നടൻ സിബി തോമസ്/ ചിത്രം ഫേസ്ബുക്ക്

ലച്ചിത്ര താരം സിബി തോമസിന് പൊലീസിൽ പ്രമോഷൻ. വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പി ആയാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്‌പെക്‌ടറാണ് കാസർകോട് സ്വദേശിയായ സിബി. നിരവധി പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയാണ് അഭിനേതാവ് കൂടിയായ സിബി തോമസ്. 2014, 2019, 2022 വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും താരം നേടിയിരുന്നു. 

നാടകമായിരുന്നു പ്രധാന മേഖല. പഠനകാലത്ത് യൂണിവേഴ്‌സിറ്റി തലമത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. അഭിനയത്തോട് ഏറെ താൽപര്യമായിരുന്നു. ഡി​ഗ്രി പഠനശേഷം പൂന്നൈ ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശന പരീക്ഷ എഴുതിയെങ്കിലും കിട്ടിയില്ല. പിന്നീടാണ് അ​ദ്ദേഹം പരീക്ഷ എഴുതി പൊലീസിൽ ചേരുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രം​ഗത്തേക്കുള്ള ചുവടുവെപ്പ്. ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷം തന്നെയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണവും കഥാപാത്രത്തിന് ലഭിച്ചിരുന്നു. തുടർന്ന്  കാമുകി, ഹാപ്പി സർദാർ, ഒരു കുപ്രസിദ്ധ പയ്യൻ, പ്രേമസൂത്രം, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കുറ്റവും ശിക്ഷയുമെന്ന രാജീവ് രവി ചിത്രത്തിന് വേണ്ടി അദ്ദേഹം തിരക്കഥയും ഒരുക്കിയിരുന്നു. കൂടാതെ  സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com