'സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ എന്നും വലിയ നടനാണ്, മോശം പറയരുത്'; ധർമജൻ ബോൾ​ഗാട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 02:00 PM  |  

Last Updated: 26th January 2023 02:00 PM  |   A+A-   |  

adoor_mohanlal

മോഹൻലാലും ധർമജനും/ ചിത്രം; ഫെയ്സ്ബുക്ക്, അടൂർ ​ഗോപാലകൃഷ്ണൻ/ ഫയൽ

 

മോഹൻലാലിന് ​ഗുണ്ട ഇമേജ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തത് എന്ന സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. ഇപ്പോൾ അടൂർ ​ഗോപാലകൃഷ്ണനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ധർമജൻ ബോൾ​ഗാട്ടി. മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്നാണ് ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും മോശം വാക്കുകൾ ഉപയോ​ഗിക്കരുതെന്നും ധർമജൻ കുറിച്ചു. 

ധർമജന്റെ കുറിപ്പ് വായിക്കാം

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

ന്യൂഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിലാണ് മോഹൻലാലിനെ തന്റെ സിനിമകളിൽ അഭിനയിപ്പിക്കാത്തതിന്റെ കാര്യം എന്തെന്ന് അടൂർ പറഞ്ഞത്. മോഹൻലാലിന്റെ നല്ല ​ഗുണ്ട ഇമേജ് കാരണമാണ് സിനിമകളിൽ അവസരം നൽകാതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ കുഞ്ഞിനൊപ്പം'; ​നിറവയറിൽ ഡാൻസ് ചെയ്ത് ഷംന കാസിം; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ