'ഈ അം​ഗീകാരം വൈകിവന്നത്'; കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിൽ രാജമൗലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2023 12:46 PM  |  

Last Updated: 26th January 2023 12:46 PM  |   A+A-   |  

keeravani_rajamouli

കീരവാണിക്കൊപ്പം രാജമൗലി/ ചിത്രം; ട്വിറ്റർ

 

സം​ഗീത സംവിധായകൻ എംഎം കീരവാണിയെ തേടി ഒന്നിനു പുറകെ ഒന്നായി അം​ഗീകാരങ്ങൾ തേടിയെത്തുകയാണ്. പത്മശ്രീ പുരസ്കാര നിറവിലാണ് കീരവാണി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കീരവാണിയെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ എസ്എസ് രാജമൗലി പങ്കുവച്ച കുറിപ്പാണ്. കീരവാണിക്ക് പത്മശ്രീ കിട്ടിയത് വൈകിവന്ന അം​ഗീകരമാണ് എന്നാണ് രാജമൗലി പറഞ്ഞത്. 

നിങ്ങളുടെ ആരാധകരിൽ പലർക്കും തോന്നുന്നതുപോലെ, ഈ അംഗീകാരം ഏറെ വൈകി എത്തിയതാണ്. പക്ഷേ, നിങ്ങൾ പറയുന്നതുപോലെ, ഒരാളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം നൽകാൻ പ്രപഞ്ചത്തിന് വിചിത്രമായ ഒരു മാർഗമുണ്ട്. എനിക്ക് പ്രപഞ്ചത്തോട് തിരികെ സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ പറയുന്നത് ഇങ്ങനെയാവും ചെറിയ ഇടവേളപോലും നൽകരുത്, നിങ്ങൾ ഒരെണ്ണം ആസ്വദിക്കുകയാണെങ്കിൽ മറ്റൊന്നുകൂടി നൽകണം.- രാജമൗലി പറഞ്ഞു. കീരവാണിയുടെ പത്മശ്രീ പുരസ്കാരത്തിളക്കത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. 

കലാരം​ഗത്തെ സംഭാവന കണക്കിലെടുത്താണ് കീരവാണിയെ തേടി പത്മ ശ്രീ പുരസ്കാരം ലഭിച്ചത്. നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കുറിപ്പും പങ്കുവച്ചു. തന്റെ മാതാപിതാക്കൾക്കും ​ഗുരുക്കന്മാർക്കുമാണ് നന്ദി പറഞ്ഞത്. ​ഗോൾഡൻ ​ഗ്ലോബിൽ മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള പുരസ്കാരമാണ് കീരവാണിയെ തേടിയെത്തിയത്. രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ നാട്ടു നാട്ടു എന്ന ​ഗാനത്തിനായിരുന്നു പുരസ്കാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ വിരാട് കൊഹ്‌ലി'; ശ്യാം പുഷ്കരന് ആശംസകളുമായി ഉണ്ണിമായ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ