'ലോകോത്തരഹിറ്റ്'; പത്താന്‍ രണ്ട് ദിവസത്തിനിടെ വാരിക്കൂട്ടിയത് 219 കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2023 03:28 PM  |  

Last Updated: 27th January 2023 04:39 PM  |   A+A-   |  

pathan

ഷാരൂഖ് ഖാന്‍

 

മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ രണ്ട് ദിവസത്തിനിടെ നേടിയത് 219 കോടി രൂപ. ആദ്യദിനം ചിത്രം 106 കോടി രൂപയും രണ്ടാം ദിനം 103 കോടി രൂപയിം ലഭിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇന്ത്യയില്‍ മാത്രം രണ്ടാം ദിനം ചിത്രം 70 കോടിയാണ് നേടിയത്. ഇത് ഹിന്ദി സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടമാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു

ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം നേടിയത്. റിതിക് റോഷന്റെ ചിത്രം വാറിനെയാണ് ഷാരൂഖ് ചിത്രം മറികടന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വന്‍ നിരയാണ് ചിത്രത്തിലുള്ളത്. ഹിന്ദിയെ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറക്കിയിട്ടുണ്ട്.

നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍കിങ് ഖാന്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'പത്താന്‍'. 2018-ല്‍ പുറത്തിറങ്ങിയ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത 'സീറോ' ആയിരുന്നു ഷാരൂഖിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. 'സീറോ' ബോക്സ് ഓഫീസ് ദുരന്തമാകുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സാറെ ഒരബദ്ധം പറ്റിയതാണ്; ജിബിൻ ഇനി കള്ളനെ പിടിക്കാത്ത പൊലീസ് അല്ല, സിനിമാ സ്റ്റൈലിൽ സ്റ്റീരിയോ മോഷ്ടാവിനെ കുടുക്കി നടൻ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ