സുധിയെ അവസാനമായി ഒരുനോക്കു കാണാൻ സുരേഷ്​ ഗോപി, വിങ്ങിപ്പൊട്ടി ലക്ഷ്‌മിയും ശ്രീവിദ്യയും; വിഡിയോ

By സമകാലിക മലയാളം ഡെസ്ക്   |   Published: 06th June 2023 10:24 AM  |  

Last Updated: 06th June 2023 10:43 AM  |   A+A-   |  

sudhi

ശ്രിവിദ്യ മുല്ലച്ചേരി, ലക്ഷ്‌മി നക്ഷത്ര, സുരേഷ് ​ഗോപി / വിഡിയോ സ്ക്രീൻഷോട്ട്

കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോ​ഗത്തിൽ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ. നടൻ സുരേഷ് ​ഗോപി, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി സിനിമാ- സാംസ്കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്. സങ്കടം സഹിക്കാൻ കഴിയാതെ ലക്ഷ്‌മി നക്ഷത്രയും ശ്രിവിദ്യ മുല്ലച്ചേരിയും വിങ്ങിപ്പൊട്ടി. 

സുധിയുടെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിൽ നടക്കും. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. സുധിയുടെ സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നത്. 

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂർ കയ്പമം​ഗലത്തുവച്ച് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. 

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

ആശുപത്രിയിൽ എത്തും വരെ പിടിച്ചുനിന്നു, അച്ഛനെ കണ്ടതോടെ പൊട്ടിക്കരഞ്ഞു; വേദനയായി രാഹുൽ; വിഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ