300 കോടിയിൽ നിർമാണം, ശക്തിമാൻ ആകാൻ രൺവീർ സിം​ഗ്? സൂചനയുമായി മുകേഷ് ഖന്ന

200-300 കോടി മുടക്കിയാകും സിനിമ നിർമിക്കുക
മുകേഷ് ഖന്ന, രൺവീർ സിം​ഗ് / ഫെയ്‌സ്ബുക്ക്
മുകേഷ് ഖന്ന, രൺവീർ സിം​ഗ് / ഫെയ്‌സ്ബുക്ക്

'താൻ ശക്തിമാൻ ആകില്ല'.., പിന്നെ ആരാകും ശക്തിമാൻ എന്നതിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുകേഷ് ഖന്ന. കഴിഞ്ഞ വര്‍ഷമാണ് ശക്തിമാന്‍ സിനിമ പ്രഖ്യാപിച്ചത്. സിനിമ വൈകുന്നത് എന്തുകൊണ്ടാണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂന്ന് ഭാ​ഗമായാണ് ചിത്രം പുറത്തിറക്കാൻ തിരുമാനിച്ചിരിക്കുന്നതെന്നും രൺവീർ സിം​ഗ് ആണ് ബി​ഗ് സ്ക്രീനിൽ ശക്തിമാൻ ആവുകയെന്നും നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ സിനിമ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്ന് താരം തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

'കരാര്‍ ഒപ്പുവെച്ചു. ഇത് വലിയ ഒരു സിനിമയാണ്. 200-300 കോടി ബജറ്റിലാകും ഒരു സിനിമ ഒരുക്കുന്നത്. സ്പൈഡർമാൻ നിർമിച്ച സോണി പിച്ചേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ സിനിമ വൈകുന്നുണ്ട്'. ആദ്യ തടസം കോവിഡ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ താന്‍ ഉണ്ടാകും. താന്‍ ഇല്ലാതെ ശക്തിമാന്‍ ഒരിക്കലും സാധ്യമാകില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ശക്തിമാൻ ​ഗെറ്റപ്പിൽ ഉണ്ടാകില്ല. സിനിമയില്‍ അഭിനയക്കുന്നവരുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആരൊക്കെ അഭിനയിക്കും, ആരൊക്കെ സംവിധാനം ചെയ്യും എന്നതൊക്കെ നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകുമെന്നും മുകേഷ് ഖന്ന പറഞ്ഞു. 1997ൽ ദൂരദർശനിൽ സംപ്രേക്ഷണം തുടങ്ങിയ സൂപ്പര്‍ഹീറോ പരമ്പര ശക്തിമാൻ 2005 വരെ വിജയകരമായി സംപ്രേക്ഷണം ചെയ്തു. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു. ബി​ഗ്സ്ക്രീനിലെത്തുമ്പോൾ ആരാണ് ശക്തിമാൻ ആവുക എന്ന ആകാംക്ഷയിലാണ് ആരാധകർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com