ആകാംക്ഷയുടെ പുക ചുരുൾ പടർത്തി ഫഹദും അപർണയും; ധൂമം ട്രെയിലർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2023 02:43 PM |
Last Updated: 08th June 2023 04:44 PM | A+A A- |

ധൂമം ട്രെയിലറിൽ നിന്നും/ വിഡിയോ സ്ക്രീൻഷോട്ട്
ഫഹദ് ഫാസിലിനെ നായകനായി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ധൂമത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കന്നഡ സംവിധായകൻ പവൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഹോംബാലെ ഫിലിംസ് മലയാളത്തിൽ ചെയ്യുന്ന ആദ്യ ചിത്രമാണ് ധൂമം. ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദും അപർണ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. ജൂൺ 23നാണ് ചിത്രത്തിന്റെ റിലീസ്. ലൂസിയ, യു ടേൺ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻ കുമാർ.
പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീതം. ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ