ചെറുപ്പം മുതലുള്ള എന്റെ ഇഷ്ടം; കുട്ടിക്കാലത്തെ ചിത്രവുമായി തമന്ന
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2023 03:48 PM |
Last Updated: 08th June 2023 03:48 PM | A+A A- |

തമന്നയുടെ കുട്ടിക്കാല ചിത്രം, തമന്ന/ ഫെയ്സ്ബുക്ക്
തെന്നിന്ത്യയിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ താരമാണ് തമന്ന. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരം പങ്കുവച്ച ഒരു കുട്ടിക്കാല ചിത്രമാണ്. കുട്ടിക്കാലത്ത് സ്റ്റേജിൽ ഡാൻസ് കളിക്കുന്നതാണ് ചിത്രം. ചെറുപ്പം മുതലുള്ള തന്റെ ഇഷ്ടത്തേക്കുറിച്ചും തമന്ന പറയുന്നുണ്ട്.
എന്റെ പ്രിയപ്പെട്ട ഗാനത്തിനൊപ്പം ഡാൻസ് ചെയ്യുക എന്നതിനേക്കാൾ വലിയ സന്തോഷമില്ലെന്ന് എന്നെ ഓർമിപ്പിക്കുന്നതാണ് ഈ കുട്ടിക്കാല ചിത്രം. എന്തൊക്കെ സംഭവിച്ചാലും ഡാൻസ് ചെയ്യുക. - എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. അതിനൊപ്പം കടൽ കരയിൽ നിന്ന് കൈയിൽ ചായ ഗ്ലാസുമായ ഡാൻസ് ചെയ്യുന്ന തമന്നയേയും വിഡിയോയിൽ കാണാം.
ജീ കര്‍ദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പ്രൊജക്ട്. ആമസോണ്‍ പ്രൈമിലൂടെ 15നാണ് എത്തുക. കൂടാതെ രജനീകാന്തിന്റെ നായികയായി ജയിലറിലും താരം എത്തുന്നുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അയര്‍ലന്‍ഡില്‍ ഉദ്ഘാടനത്തിന് ഹണി റോസ്, താരത്തിനൊപ്പമുള്ള സെല്‍ഫിയുമായി മന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ