നടികർ തിലകമാകാൻ ടൊവിനോ തോമസ്; സംവിധാനം ലാൽ ജൂനിയർ

സ്റ്റൈലിഷ് ലുക്കിലാണ് ടൊവിനോ തോമസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്
നടികർ തിലകം പോസ്റ്റർ
നടികർ തിലകം പോസ്റ്റർ

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നടികർ തിലകം എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ടൊവിനോ തോമസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം ചിത്രം തിയറ്ററിൽ എത്തും. 

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ വൻ താരനിര അണിനിരക്കും. 

വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളമാണ് ചിത്രത്തിന്റെ മുടക്കു മുതൽ. സമീപകാലത്തെ ഏറെവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും നടികർതിലകം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com