അടിപതറി ആദിപുരുഷ്; തിയറ്ററുകളിൽ ആളില്ല, ടിക്കറ്റ് നിരക്ക് കുറച്ച് നിർമാതാക്കൾ

ആദിപുരുഷിന്റെ ടിക്കറ്റ് നിരക്ക് കുറച്ചു
ആദിപുരുഷ് പോസ്റ്റർ/ ട്വിറ്റർ
ആദിപുരുഷ് പോസ്റ്റർ/ ട്വിറ്റർ

പ്രദർശനം തുടങ്ങി ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ബോക്സ്‌ഓഫീസ് കളക്ഷനിൽ കുത്തനെ ഇടിഞ്ഞ് പ്രഭാസ് നായകനായ ആദിപുരുഷ്.  തിയറ്ററുകളിൽ ആളെ കൂട്ടാൻ അടുത്ത രണ്ടു ദിവസത്തേക്ക് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ച് നിർമാതാക്കൾ രം​ഗത്തെത്തി. 150 രൂപയായിട്ടാണ് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. 

ജൂൺ 22, 23 തീയതികളിൽ സെഷ്യൽ ഓഫർ എന്ന് കാണിച്ചാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. എന്നാൽ 3ഡിയിൽ ചിത്രം കാണണമെങ്കിൽ കൂടുതൽ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുമെന്നും നിർമാതാക്കൾ അറിയിച്ചു. റിലീസ് ചെയ്‌ത ആദ്യ ദിനം ആ​ഗോളതലത്തിൽ 160 കോടി വരെ കളക്ഷൻ നേടിയ ചിത്രം പിന്നീട് അടിപതറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലുടക്കം വലിയ തോതിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. 

റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ലോകമെമ്പാടും 375 കോടിയിലധികമാണ് ചിത്രം നേടിയതെന്നാണ് ജൂൺ 20 ന് നിർമാതാക്കൾ പുറത്തുവിട്ട ഔദ്യോഗിക കലക്‌ഷൻ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ജൂൺ 20 ചൊവ്വാഴ്ച കലക്‌ഷൻ കുത്തനെ കുറയുകയും ഇന്ത്യയിൽ നിന്ന് മാത്രമുള്ള കളക്ഷൻ 16 കോടിയായി കുറയുകയും ചെയ്തു. അഞ്ചാം ദിവസം വീണ്ടും ഇടിഞ്ഞ് ഇത് 10.7 കോടിയായി. ആറാം ദിവസം ലഭിച്ച ഓൾ ഇന്ത്യ കല‌ക്‌ഷൻ വെറും ഏഴുകോടിയും. ഇതോടെ ചിത്രത്തിൻറെ ആഭ്യന്തര ബോക്‌സ്ഓഫിസിലെ ആറു ദിവസത്തെ കലക്‌ഷൻ 254 കോടി രൂപയാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com