'അമ്മ' ഇടപെട്ടു; ഷെയിൻ നി​ഗവുമായുള്ള പ്രശ്‌നം അവസാനിപ്പിച്ച് നിർമാതാക്കൾ, ശ്രീനാഥ് ഭാസിയുടെ അം​ഗത്വത്തിൽ തീരുമാനം ശനിയാഴ്‌ച

ഷെയ്‌ൻ നി​ഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു
ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി / ഫെയ്‌സ്‌ബുക്ക്
ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി / ഫെയ്‌സ്‌ബുക്ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ ഇടപെടലിൽ നടൻ ഷെയിൻ നി​ഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചു. അമ്മയുടെ ഉറപ്പ് നിർമാതാക്കൾ അം​ഗീകരിച്ചതോടെയാണ് പ്രശ്ന പരിഹാരമായത്. നടൻ ശ്രീനാഥ് ഭാസിയുടെ അം​ഗത്വത്തിൽ സംഘടന ശനിയാഴ്‌ച തീരുമാനമെടുക്കും. നടനുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം 'അമ്മ'യിൽ അം​ഗത്വം നേടാൻ അപേക്ഷ നൽകിയത്. 

ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയിൻ നി​ഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

അതേസമയം 'അമ്മ'യും നിർമാതാക്കളുടെ സംഘനയും തമ്മിലുള്ള പുതിയ കരാർ പ്രകാരം അം​ഗങ്ങളുടെ പ്രശ്നത്തിൽ മാത്രമേ സംഘടന തലത്തിൽ ഇടപെടൽ ഉണ്ടാകു. ഇതോടെ സംഘടനയിൽ ചേരാൻ താരങ്ങളുടെ ഒഴുക്കാണ്.
അം​ഗത്വത്തിനായി 25-ഓളം പേരാണ് അപേക്ഷ സമർപ്പിച്ചത്. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പടെ ഏഴ് പേർക്ക് പുതിയതായി അംഗത്വം നൽകി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ഞായറാഴ്‌ചയാണ് അമ്മയുടെ ജനറൽബോഡി യോ​ഗം. ഇതിന് മുന്നോടിയായി അം​ഗങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com