'ആളുകള്‍ക്കെന്താ ബുദ്ധിയില്ലേ?'; ആദിപുരുഷിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

രാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയുമെല്ലാം കാണിക്കുന്നു, എന്നിട്ട് രാമായണം അല്ലെന്നു പറയുകയും ചെയ്യുന്നു.
ആദിപുരുഷ് പോസ്റ്റർ
ആദിപുരുഷ് പോസ്റ്റർ

ലക്‌നൗ: പ്രഭാസ് നായകനായ ആദിപുരുഷിലെ സംഭാഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. രാജ്യത്തെ ആളുകളെല്ലാം ബുദ്ധിയില്ലാത്തവര്‍ എന്നാണോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കരുതുന്നതെന്ന് കോടതി ചോദിച്ചു. ആദിപുരുഷ് മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സിനിമ കണ്ട് ആളുകള്‍ നിയമം കൈയിലെടുത്തില്ല എന്നത് നല്ല കാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹനുമാനെയും സീതയെയുമെല്ലാം അതുപോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗങ്ങളെല്ലാം ആദ്യം തന്നെ വെട്ടിക്കളയേണ്ടതായിരുന്നു. ചില രംഗങ്ങള്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടവയാണ്. ഇത്തരം സിനിമകള്‍ കാണുക പ്രയാസകരമാണെന്ന് കോടതി പറഞ്ഞു.

ഗുരുതരമായ വിഷയമാണ് ഇതെന്ന് അഭിപ്രായപ്പെട്ട കോടതി സെന്‍സര്‍ ബോര്‍ഡ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. വിവാദ രംഗങ്ങള്‍ ഒഴിവാക്കിയതായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് എന്തു ചെയ്യുകയായിരുന്നെന്ന് അന്വേഷിക്കാനായിരുന്നു കോടതിയുടെ പ്രതികരണം. 

ചിത്രം രാമായണമല്ലെന്ന വാദത്തെ രൂക്ഷ വിമര്‍ശനത്തോടെയാണ് കോടതി നേരിട്ടത്. രാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയുമെല്ലാം കാണിക്കുന്നു, എന്നിട്ട് രാമായണം അല്ലെന്നു പറയുകയും ചെയ്യുന്നു. ആളുകള്‍ക്കു ബുദ്ധിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്?- കോടതി ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com