ചിരിപ്പിക്കാൻ ഉർവശി; 'ചാള്‍സ് എന്റര്‍പ്രൈസസ്' ടീസർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 12:19 PM  |  

Last Updated: 05th March 2023 12:19 PM  |   A+A-   |  

urvashi Charles Enterprises

ചാള്‍സ് എന്റര്‍പ്രൈസസ് ടീസറിൽ നിന്ന്

 

ർവശി പ്രധാന കഥാപാത്രമായി എത്തുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാകും ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

ഏറെ നാളുകള്‍ക്ക് ശേഷമാണ് ഉര്‍വ്വശി ഹാസ്യപ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'.ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്, ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം -മനു ജഗദ്, സംഗീതം -സുബ്രഹ്മണ്യന്‍ കെ.വി., എഡിറ്റിങ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം -അശോക് പൊന്നപ്പന്‍, പി.ആര്‍.ഒ -വൈശാഖ് സി. വടക്കേവീട്, വസ്ത്രാലങ്കാരം -അരവിന്ദ് കെ.ആര്‍., മേക്കപ്പ് -സുരേഷ്. ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്റ്റേജിൽ പാട്ടു പാടുന്നതിനിടെ ഡ്രോൺ തലയിൽ ഇടിച്ചു, ​ഗായകൻ ബെന്നി ദയാലിന് പരിക്ക്; വി‍ഡിയോ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌