നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത അന്തരിച്ചു

ഇന്ന് രാവിലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം
മാധുരി ദീക്ഷിതും അമ്മ സ്നേഹലതയും/ ചിത്രം; ഫെയ്സ്ബുക്ക്
മാധുരി ദീക്ഷിതും അമ്മ സ്നേഹലതയും/ ചിത്രം; ഫെയ്സ്ബുക്ക്

മുംബൈ; ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 

മാധുരി ദീക്ഷിതും ഭര്‍ത്താവ് ശ്രീറാം നേനേയും പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുംബൈ വര്‍ളിയിലെ ശ്മശാനത്തില്‍ നടക്കും. 

സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ വിശേഷങ്ങള്‍ മാധുരി ദീക്ഷിത് പങ്കുവയ്ക്കാറുണ്ട്. അമ്മയുടെ 90ാം പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. തന്റെ ഉറ്റ സുഹൃത്താണ് അമ്മ എന്നാണ് മാധുരി കുറിച്ചത്. തനിക്കു വേണ്ടി ചെയ്തു തന്ന എല്ലാ കാര്യത്തിനും തന്നെ പഠിപ്പിച്ച കാര്യങ്ങളും ഏറ്റവും വലിയ സമ്മാനമാണ് എന്നാണ് മാധുരി കുറിച്ചത്. 2013ല്‍ ഗുലാബ് ഗ്യാങ് എന്ന ചിത്രത്തില്‍ മാധുരി ദീക്ഷിതിനൊപ്പം സ്‌നേഹലത ഒരു പാട്ടുപാടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com