കാമുകിക്കൊപ്പമുള്ള മകന്റെ ഫോട്ടോ പുറത്തായ സംഭവം; പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 04:01 PM  |  

Last Updated: 12th March 2023 04:01 PM  |   A+A-   |  

udayanidhi_stalin_son

ഉദയനിധി സ്റ്റാലിൻ മകൻ ഇൻനിധിക്കൊപ്പം/ ഇൻ‌സ്റ്റ​ഗ്രാം

 

നായകനായി തമിഴ് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഉദയനിധി സ്റ്റാലിൻ അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്. ഇപ്പോൾ തമിഴ്നാട്ടിലെ യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം. അടുത്തിടെയാണ് ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡ‍ിയയിൽ വൈറലായത്. കാമുകിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോൾ ആദ്യമായി ഇതിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. 

തന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടുന്നതിൽ പരിധിയുണ്ട് എന്നുമാണ്. തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാവില്ലെന്നും ഉദയനിധി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഉദയനിധിയുടെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഇൻപനിധിയുടേയും കാമുകിയുടേയും വൈറലായ ചിത്രം

ജനുവരിയിലാണ് ഇൻപനിധിയുടേയും കാമുകിയുടേയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. അതിനു പിന്നാലെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകുമെന്ന് സലിം കുമാർ; ചർച്ചയാക്കി സോഷ്യൽ മീഡിയ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ