ഓസ്കർ പുരസ്കാര നേട്ടം; ​ഗുരുവായൂരപ്പനെ ദർശിച്ച് ബൊമ്മനും ബെള്ളിയും

എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബൊമ്മനും ബെള്ളിയും
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി ബൊമ്മനും ബെള്ളിയും

തൃശൂർ. മികച്ച ഡോക്യുമെൻ്ററി ഹ്രസ്വചിത്രത്തിനുള്ള  ഓസ്കർ പുരസ്കാരം നേടിയ എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ഗുരുവായുരപ്പ ദർശന സായൂജ്യം തേടിയെത്തിയത്. 

ബൊമ്മനും ബെള്ളിയും അവർ മക്കളെ പോലെ വളർത്തിയ രണ്ട് കുട്ടിയാനകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫൻ്റ് വിസ്‌പറേഴ്സ്. എല്ലാ വർഷവും മുടങ്ങാതെ ബൊമ്മനും ബെള്ളിയും ഗുരുവായൂരപ്പനെ കാണാൻ വരാറുണ്ട്. തങ്ങളുടെ ജീവിതം പറഞ്ഞ ചിത്രത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും അതിൽ ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടുമുണ്ടെന്ന് ബൊമ്മൻ പറഞ്ഞു.

കൊച്ചുമകൻ സഞ്ചുകുമാറിനോടൊപ്പം വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ  ഇരുവർക്കും ദേവസ്വം സ്വീകരണം നൽകി. ഒസ്കർ പുരസ്കാരനേട്ടത്തിൽ ഇരുവർക്കും ദേവസ്വത്തിൻ്റെ അഭിനന്ദനങ്ങൾ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നേർന്നു. തുടർന്ന് അദ്ദേഹം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ എ കെ രാധാകൃഷ്ണൻ, കെ എസ് മായാദേവി, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ആദരവേറ്റുവാങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എകെ രാധാകൃഷ്ണൻ ബൊമ്മൻ - ബെള്ളി ദമ്പതിമാർക്കൊപ്പം ഉണ്ടായിരുന്നു. തമിഴ്‌നാട് വനം വകുപ്പിന് കീഴിലെ മുതുമല തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. അച്ഛനും മുത്തച്ഛനുമെല്ലാം പരിശീലകരായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com