ഭീഷ്മ പർവത്തിന്റെ തിരക്കഥാകൃത്ത് ഇനി സംവിധായകൻ; ആദ്യ ചിത്രം ജാനേമൻ നിർമാതാക്കൾക്കൊപ്പം

By സമകാലിക മലയാളം ഡെസ്ക്  |   Published: 30th March 2023 05:28 PM  |  

Last Updated: 30th March 2023 05:28 PM  |   A+A-   |  

devadath_shaji

ദേവദത്ത് ഷാജി മമ്മൂട്ടിക്കൊപ്പം, ഗണേഷ് മേനോനും ലക്ഷ്മി വാര്യർക്കുമൊപ്പം ദേവദത്ത്/ ചിത്രം; ഫെയ്സ്ബുക്ക്


മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ഭീഷ്മ പർവത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി സംവിധായകനാവുന്നു. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഗണേഷ് മേനോനും ലക്ഷ്മി വാര്യരുമാണ് ചിത്രം നിർമിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ദേവദത്ത് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

'വികൃതി', 'ജാനെമൻ', 'ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളുമായി സഹകരിച്ച് എന്റെ ആദ്യ സംവിധായക സംരംഭം. നന്ദി ചിയേഴ്സ് എന്റർടൈൻമെന്റ്സ്. ഒടുവിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം...'- എന്ന കുറിപ്പിൽ ഗണേഷ് മേനോനും ലക്ഷ്മി വാര്യർക്കുമൊപ്പമുള്ള ചിത്രം ദേവദത്ത് പങ്കുവച്ചു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ദേവദത്ത് തന്നെയാണ്.

അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് സിനിമയിലേക്ക് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 2022-ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭീഷ്മപർവ്വം. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിക്കൊപ്പം ഷെെൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അബു സലീം എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒന്‍പതു മാസത്തോളം കൈ പാരലൈസ്ഡ് ആയി, ഒരു മുറിയില്‍ ഒതുങ്ങിക്കൂടി, സിനിമ ജീവിതം തീര്‍ന്നെന്നു കരുതി'; കണ്ണീരണിഞ്ഞ് അനുശ്രീ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ