ടിക്കറ്റെടുത്തിട്ടും ആദിവാസി കുടുംബത്തെ തിയറ്ററില്‍ കയറ്റിയില്ല; വിഡിയോ പുറത്തായി, രൂക്ഷ വിമര്‍ശനം

പത്തു തല കാണാനായി മോണിങ് ഷോയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം ടിക്കറ്റെടുത്തത്
പത്തുതല പോസ്റ്റർ, ടിക്കറ്റെടുത്തിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട കുടുംബം/ വിഡിയോ സ്ക്രീൻഷോട്ട്
പത്തുതല പോസ്റ്റർ, ടിക്കറ്റെടുത്തിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട കുടുംബം/ വിഡിയോ സ്ക്രീൻഷോട്ട്

ടിക്കറ്റെടുത്തിട്ടും ആദിവാസി കുടുംബത്തിന് സിനിമ കാണാന്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ചെന്നൈയില്‍ പ്രശസ്തമായ രോഹിണി തിയറ്ററിലാണ് സംഭവമുണ്ടായത്. ഇന്ന് റിലീസ് ചെയ്ത സിമ്പുവിന്റെ പത്തു തലൈ കാണാന്‍ ടിക്കറ്റെടുത്ത ആദിവാസി കുടുംബത്തെയാണ് തിയറ്റിനുള്ളില്‍ കയറ്റാതിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ആദിവാസി കുടുംബത്തെ തിയറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

നരികുറവ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു കുടുംബം. പത്തു തല കാണാനായി മോണിങ് ഷോയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം ടിക്കറ്റെടുത്തത്. എന്നാല്‍ അകത്ത് കയറാന്‍ തിയറ്റര്‍ ജീവനക്കാര്‍ തയാറായില്ല. സിനിമ കാണാനെത്തിയ ഒരാളാണ് ഇതിന്റെ വിഡിയോ പകര്‍ത്തിയത്. ടിക്കറ്റ് ഉണ്ടല്ലോ അകത്തേക്ക് കയറ്റാത്തത് എന്തുകൊണ്ടാണെന്ന് ഇയാള്‍ ചോദിക്കുന്നതും വിഡിയോയില്‍ ഉണ്ട്. ഈ വിഡിയോ വൈറലായതോടെയാണ് ആദിവാസി കുടുംബത്തെ തിയറ്ററിനുള്ളില്‍ കയറ്റാന്‍ മാനേജ്‌മെന്റ് തയാറായത്. 

സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ജിവി പ്രകാശ് രംഗത്തെത്തി. കലാ എല്ലാവര്‍ക്കുമുള്ളതാണെന്നും അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ജിവി പ്രകാശ് വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി തിയറ്റര്‍ മാനേജ്‌മെന്റ് എത്തി. ചിത്രം യു/എ സര്‍ട്ടിഫൈഡ് ആണെന്നും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നുമായിരുന്നു വാദം. കാര്യം മനസിലാക്കാതെയാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ആദിവാസി കുടുംബം സിനിമ കാണുന്നതിന്റെ വിഡിയോയും ഇവര്‍ പങ്കുവച്ചു. എന്നാല്‍ വന്‍ വിമര്‍ശനമാണ് ഇതിന് എതിരെയും ഉയരുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com