'വാപ്പിച്ചിയെ പേടിയാണ്, വീട്ടിൽ വൈകി എത്തിയാൽ ഇപ്പോഴും ചീത്തപറയും'; ദുൽഖർ സൽമാൻ

'കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു'
മമ്മൂട്ടിയും ദുൽഖർ സൽമാനും/ ഫയൽ ചിത്രം
മമ്മൂട്ടിയും ദുൽഖർ സൽമാനും/ ഫയൽ ചിത്രം

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന അഡ്രസിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ബോളിവുഡ് കീഴടക്കുകയായിരുന്നു. സിനിമയിൽ എത്തി ഇത്ര വർഷം കഴിഞ്ഞിട്ടും വാപ്പിച്ചിയോടുള്ള പേടി മാറിയിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദുൽഖർ. 

വൈകി വീട്ടിൽ എത്തിയാൽ തന്നെ ഇപ്പോഴും വാപ്പിച്ചി ചീത്തപറയാറുണ്ടെന്നും താരം പറയുന്നത്. അത് തനിക്ക് ഇഷ്ടമാണെന്നും ബിഹൈൻഡ്‍വുഡ്സിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ വ്യക്തമാക്കി. മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. 

അദ്ദേഹത്തിനെ പേടിയാണ്, എന്നാൽ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. ഇടക്ക് വഴക്ക് കേൾക്കാറുണ്ട്. അതെനിക്കിഷ്മാണ്. ഞാൻ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോൾ അവർ വഴക്ക് പറയും. അവർ ഇപ്പോഴും മാതാപിതാക്കൾ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു.- ദുൽഖർ കൂട്ടിച്ചേർത്തു. വീട്ടിൽ വളരെ കൂളാണ് വാപ്പിച്ചി എന്നാണ് ദുൽഖർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com